ശ്രീനാരായണഗുരു (1856-1928)
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണഗുരു, "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന വിശ്വമാനവിക സന്ദേശം ലോകത്തിന് നൽകി. അധഃസ്ഥിതരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി അദ്ദേഹം അവിസ്മരണീയമായ പോരാട്ടങ്ങൾ നടത്തി.
ചോദ്യോത്തരങ്ങൾ
- ശ്രീനാരായണ ഗുരു ജനിച്ചത് എവിടെ? 1856 ആഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള വയൽവാരം വീട്ടിൽ.
- ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത് ആര്? ജി. ശങ്കരക്കുറുപ്പ്.
- ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന ഏതാണ്? ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ഇത് അദ്ദേഹം ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചു).
- അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത്? 1888 (നെയ്യാറിൽ നിന്നുള്ള കല്ല് ഉപയോഗിച്ചാണ് പ്രതിഷ്ഠ നടത്തിയത്).
- എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു? കുമാരനാശാൻ (ആദ്യ ഉപാധ്യക്ഷൻ: ഡോ. പൽപ്പു).
- തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്? ശ്രീനാരായണ ഗുരു.
പ്രധാന കൃതികളും പ്രസിദ്ധീകരണങ്ങളും
- മലയാള കൃതികൾ: ആത്മോപദേശശതകം (1897), ദൈവദശകം, ജാതിമീമാംസ, ശിവശതകം, ദർശനമാല, നിർവൃതി പഞ്ചകം, ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്, അനുകമ്പാദശകം, അറിവ്, കുണ്ഡലിനിപ്പാട്ട്.
- തമിഴ് കൃതികൾ: തേവാരപ്പതികങ്ങൾ.
- വിവർത്തനങ്ങൾ: ഈശാവസ്യോപനിഷത്ത്, തിരുക്കുറൽ, ഒടുവിലൊഴുക്കം.
- മുഖപത്രം: വിവേകോദയം (1904-ൽ കുമാരനാശാൻ സ്ഥാപിച്ചു; ഇപ്പോഴത്തെ മുഖപത്രം: യോഗനാദം).
പ്രധാന കണ്ടുമുട്ടലുകൾ
| വ്യക്തി | വർഷം / സ്ഥലം |
|---|---|
| ചട്ടമ്പിസ്വാമികൾ | 1882 |
| ഡോ. പൽപ്പു | 1895 (ബാംഗ്ലൂരിൽ വെച്ച്) |
| അയ്യങ്കാളി | 1912 (ബാലരാമപുരത്ത് വെച്ച്) |
| രബീന്ദ്രനാഥ ടാഗോർ | 1922 നവംബർ 22 (ശിവഗിരിയിൽ വെച്ച്) |
| മഹാത്മാ ഗാന്ധി | 1925 മാർച്ച് 12 (ശിവഗിരിയിൽ വെച്ച്) |
ക്ഷേത്രപ്രതിഷ്ഠകളും വിപ്ലവങ്ങളും
- അരുവിപ്പുറം പ്രതിഷ്ഠ (1888): 'അരുവിപ്പുറം വിപ്ലവം' എന്നറിയപ്പെടുന്നു. ക്ഷേത്രഭിത്തിയിൽ "ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്യേന വാഴുന്ന മാതൃകസ്ഥാനമാണിത്" എന്ന് ആലേഖനം ചെയ്തു.
- കണ്ണാടി പ്രതിഷ്ഠ: ആദ്യമായി കളവൻകോടം ക്ഷേത്രത്തിലും (1927) അവസാനമായി ഉല്ലല (വെച്ചൂർ) ക്ഷേത്രത്തിലും നിർവ്വഹിച്ചു.
- വിളക്ക് പ്രതിഷ്ഠ: കാരമുക്ക് (തൃശ്ശൂർ) വിളക്കമ്പലത്തിൽ.
- പഞ്ചലോഹ ഫലകം: മുരുക്കുംപുഴയിൽ 'ഓം' എന്നെഴുതിയ ഫലകം പ്രതിഷ്ഠിച്ചു.
- ശാരദ പ്രതിഷ്ഠ (1912): ശിവഗിരിയിൽ അഷ്ടഭുജാകൃതിയിലുള്ള ക്ഷേത്രത്തിൽ വിദ്യയുടെ ദേവിയെ പ്രതിഷ്ഠിച്ചു.
പ്രധാന വർഷങ്ങൾ / വ്യക്തികൾ / സ്ഥലങ്ങൾ
- 1903 മെയ് 15: ശ്രീനാരായണ ധർമ്മപരിപാലനയോഗം (SNDP) സ്ഥാപിതമായി.
- 1913: ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു (ആപ്തവാക്യം: ഓം സാഹോദര്യം സർവ്വത്ര).
- 1924: ആലുവയിൽ സർവ്വമതസമ്മേളനം നടത്തി (അധ്യക്ഷൻ: സദാശിവ അയ്യർ).
- 1928 സെപ്റ്റംബർ 20: ശിവഗിരിയിൽ വെച്ച് സമാധിയായി.
- മരുത്വാമല: ഗുരു തപസ്സനുഷ്ഠിച്ച സ്ഥലം (പിള്ളത്തടം ഗുഹ).
- ശ്രീലങ്ക: ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം (1918, 1926).
ഒറ്റനോട്ടത്തിൽ (Revision Points)
- നാണു ആശാൻ: ഗുരുവിന്റെ ആദ്യകാല നാമം.
- വാവൂട്ടുയോഗം: എസ്.എൻ.ഡി.പി യുടെ മുൻഗാമി.
- ഈഴവ ഗസറ്റ്: വിവേകോദയം മാസികയുടെ വിശേഷണം.
- യുഗപുരുഷൻ: ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ (തലൈവാസൽ വിജയ് ഗുരുവായി അഭിനയിച്ചു).
- ആദ്യ പ്രതിമ: തലശ്ശേരിയിൽ (1927), നിർമ്മിച്ചത് ഇറ്റാലിയൻ ശില്പി സി. തവാർലി.
- നാണയം: 2006-ൽ റിസർവ്വ് ബാങ്ക് പുറത്തിറക്കിയ 5 രൂപ നാണയം.
Comments