കോഴിക്കോട് ജില്ല - പ്രധാന വിവരങ്ങൾ
സ്ഥാപിതമായ വർഷം: 1957 ജനുവരി 1ചരിത്രം & വിശേഷണങ്ങൾ
- നെടിയിരുപ്പ് സ്വരൂപം: കോഴിക്കോട് രാജവംശം
- സാമൂതിരിയുടെ ആസ്ഥാനം: കോഴിക്കോട്
- സത്യത്തിന്റെ തുറമുഖം: കോഴിക്കോട് തുറമുഖം
- ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കലക്ടർ: വില്യം മക്ലിയോഡ്
- യുനെസ്കോയുടെ 'സാഹിത്യ നഗരം' (City of Literature): കോഴിക്കോട് (ഇന്ത്യയിലെ ആദ്യത്തേത്)
- സുൽത്താൻ പട്ടണം: ബേപ്പൂർ (വിശേഷിപ്പിച്ചത്: ടിപ്പു സുൽത്താൻ)
- ബേപ്പൂർ സുൽത്താൻ: വൈക്കം മുഹമ്മദ് ബഷീർ
- വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം: കാപ്പാട് (1498 മെയ് 20)
- തച്ചോളി ഒതേനന്റെ സ്വദേശം: വടകര
- വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ പ്രദേശം: കടത്തനാട്
- ഒരു തെരുവിന്റെ കഥ (എസ്.കെ. പൊറ്റക്കാട്): മിഠായി തെരുവ്
- രേവതി പട്ടത്താനം നടക്കുന്നത്: തളി മഹാദേവ ക്ഷേത്രം
ഭൂമിശാസ്ത്രം & കൃഷി
- ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല: കോഴിക്കോട്
- ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല: കോഴിക്കോട്
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല: കോഴിക്കോട്
- ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്: ചാലിയാർ
- ചാലിയാറിനെ മലിനീകരണത്തിന് കാരണമായ ഫാക്ടറി: ഗ്വാളിയാർ റയോൺസ് (മാവൂർ)
- തടി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം: കല്ലായി
- പ്രധാന വെള്ളച്ചാട്ടങ്ങൾ: തുഷാരഗിരി, വെള്ളരിമല
- മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി: കുറ്റ്യാടി (പവർഹൗസ്: കക്കയം)
ഇന്ത്യയിലെയും കേരളത്തിലെയും 'ആദ്യത്തെ' സംരംഭങ്ങൾ
- ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ: കോഴിക്കോട് (1973-ൽ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു)
- ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്: കടലുണ്ടി-വള്ളിക്കുന്ന്
- ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം: കോഴിക്കോട്
- ഇന്ത്യയിലെ ആദ്യ വിശപ്പുരഹിത നഗരം: കോഴിക്കോട്
- ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക്: തന്റേടം ജെൻഡർ പാർക്ക്
- ഇന്ത്യയിലെ ആദ്യ കോപ്പറേറ്റീവ് സൈബർ പാർക്ക്: UL സൈബർ പാർക്ക്
- കേരളത്തിലെ ആദ്യത്തെ നഗരം/പഴക്കം ചെന്ന നഗരം: കോഴിക്കോട്
- കേരളത്തിൽ ആദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം: കോഴിക്കോട്
- കേരളത്തിലെ ആദ്യ ഖാദി വില്ലേജ്: ബാലുശ്ശേരി
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം: ചെറുകുളത്തൂർ
- കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം: കോഴിക്കോട്
- ആദ്യത്തെ വാട്ടർ മ്യൂസിയം: കുന്തിപ്പുഴ (CWRDM കാമ്പസ്)
- ആദ്യത്തെ ഓട്ടോമേറ്റഡ് ഡൈവിംഗ് ടെസ്റ്റ് സെന്റർ: ചേവായൂർ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി ആരംഭിച്ചത്: കോഴിക്കോട്
- വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്: കോഴിക്കോട്
സ്ഥാപനങ്ങൾ & ആസ്ഥാനങ്ങൾ
- IIM (Indian Institute of Management): കോഴിക്കോട്
- കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം (IISR): കോഴിക്കോട്
- ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സ്: കൊയിലാണ്ടി
- NIRDESH: ചാലിയം
- CWRDM (Centre for Water Resources Development and Management): കോഴിക്കോട്
- ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട്: കോഴിക്കോട്
- മാതൃഭൂമി പത്രം (1923): സ്ഥാപകൻ - കെ.പി. കേശവമേനോൻ
- ദേശാഭിമാനി പത്രം (1942): കോഴിക്കോട് നിന്ന് ആരംഭിച്ചു
മറ്റ് പ്രധാന വിവരങ്ങൾ
- സാമൂതിരിയുടെ നാവിക സേന തലവൻ: കുഞ്ഞാലിമരയ്ക്കാർ
- കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്: കോഴിക്കോട്
- പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതി: ഒളവണ്ണ പഞ്ചായത്ത്
- ഡോൾഫിൻ പോയിന്റ്, മാനാഞ്ചിറ മൈതാനം: കോഴിക്കോട് നഗരം
- കോഴിക്കോട് റേഡിയോ നിലയം: 1950-ൽ ആരംഭിച്ചു
- പി.ടി. ഉഷയുടെ ജന്മസ്ഥലം: പയ്യോളി
- പെരുവണ്ണാമുഴി: ദേശീയ നേതാക്കളുടെ ഓർമ്മക്കായി വൃക്ഷ തോട്ടം സ്ഥിതിചെയ്യുന്നു
Comments