പ്രകാശത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള പഠനമാണ് ഒപ്റ്റിക്സ് (Optics). ഊർജ്ജത്തിന്റെ ഒരു രൂപമായ പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നു.
ചോദ്യോത്തരങ്ങൾ (Q&A)
- സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്ര? 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ്).
- ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? 1.3 സെക്കന്റ്.
- പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് എങ്ങനെ? ഫോട്ടോൺ (Photon).
- പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം ഏത്? ടാക്കിയോൺസ് (Tachyons).
- വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ്? 25 സെ.മീ.
- കണ്ണിന് ഏറ്റവും സുഖകരമായ നിറം ഏത്? മഞ്ഞ.
- പ്രാഥമിക വർണ്ണങ്ങൾ (Primary Colours) ഏതൊക്കെയാണ്? പച്ച, നീല, ചുവപ്പ്.
- വർണ്ണാന്ധതയുടെ മറ്റൊരു പേര് എന്ത്? ഡാർട്ടനിസം (Daltonism).
പ്രധാന വസ്തുതകൾ (Key Points)
- പ്രകാശത്തിന്റെ വേഗത: മീറ്റർ/സെക്കന്റ് (3 ലക്ഷം കി.മീ/സെക്കന്റ്). പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണ്.
- മാധ്യമം: പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. ഇത് ഒരു അനുപ്രസ്ഥ തരംഗമാണ് (Transverse wave).
- പ്രകാശ സാന്ദ്രത: പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ പദാർത്ഥം വജ്രവും ഏറ്റവും കുറഞ്ഞ മാധ്യമം ശൂന്യതയുമാണ്.
- തരംഗദൈർഘ്യം (Wavelength): തരംഗദൈർഘ്യം ഏറ്റവും കൂടുതലുള്ള വർണ്ണം ചുവപ്പും കുറഞ്ഞ വർണ്ണം വയലറ്റുമാണ്.
- പ്രതിഫലനവും ആഗിരണവും: എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം വെള്ളയും, എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം കറുപ്പുമാണ്.
- ദ്വിതീയ വർണ്ണങ്ങൾ (Secondary Colours): പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ. മൂന്ന് പ്രാഥമിക വർണ്ണങ്ങളും കൂടിച്ചേരുമ്പോൾ വെള്ള നിറം ലഭിക്കുന്നു.
പ്രധാന അളവുകളും യൂണിറ്റുകളും
| അളവ് / ദൂരം | യൂണിറ്റ് / മൂല്യം |
|---|---|
| സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം | അസ്ട്രോണമിക്കൽ യൂണിറ്റ് (1 AU = 15 കോടി കി.മീ) |
| ഗ്യാലക്സികൾ തമ്മിലുള്ള ദൂരം | പാർസെക് (Parsec) |
| നക്ഷത്രങ്ങളിലേക്കുള്ള ദൂരം / പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം | പ്രകാശ വർഷം (Light Year = കി.മീ) |
| ഒരു പാർസെക് | 3.26 പ്രകാശ വർഷം |
| പ്രകാശത്തിന്റെ തരംഗദൈർഘ്യം | ആങ്സ്ട്രോം (Angstrom) |
| പ്രകാശ തീവ്രത (Luminous Intensity) | കാൻഡല (Candela) |
ശാസ്ത്രജ്ഞരും സംഭാവനകളും
- ലിയോൺ ഫൂക്കാർട്ട്: പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്നും വ്യത്യസ്ത മാധ്യമങ്ങളിൽ വേഗത വ്യത്യസ്തമായിരിക്കുമെന്നും കണ്ടെത്തി.
- റോമർ: ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കി.
- ആൽബർട്ട് എ. മെക്കൻസൺ: പ്രകാശത്തിന്റെ വേഗത കൃത്യമായി കണക്കാക്കി.
- ക്രിസ്റ്റ്യൻ ഹൈജൻസ്: തരംഗസിദ്ധാന്തം (Wave theory) ആവിഷ്കരിച്ചു.
- മാക്സ് പ്ലാങ്ക്: ക്വാണ്ടം സിദ്ധാന്തം (Quantum theory) ആവിഷ്കരിച്ചു.
- ജെയിംസ് ക്ലാർക്ക് മാക്സ് വെൽ: വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചു.
- ഇ.സി.ജി. സുദർശൻ: ടാക്കിയോണുകൾ കണ്ടെത്തി.
- തോമസ് യങ്: പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചു.
- അഗസ്റ്റിൻ ഫ്രെണൽ: പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ചു.
നിറങ്ങളും കാഴ്ചയും
- അപകട സൂചന: സിഗ്നലുകളിൽ ചുവപ്പും, ലബോറട്ടറികളിൽ മഞ്ഞയും ഉപയോഗിക്കുന്നു.
- മഞ്ഞുള്ള പ്രദേശങ്ങൾ: വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളിൽ മഞ്ഞ നിറം ഉപയോഗിക്കുന്നു.
- ദൃശ്യപ്രകാശം (Visible Light): വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം. തരംഗദൈർഘ്യം 400 - 700 നാനോ മീറ്റർ.
- നിറം മാറുന്ന വസ്തുക്കൾ:
- ചുവന്ന പൂവ് നീല പ്രകാശത്തിൽ: കറുപ്പ്.
- പച്ച ഇല ചുവന്ന പ്രകാശത്തിൽ: കറുപ്പ്.
- മഞ്ഞപ്പൂവ് പച്ച പ്രകാശത്തിൽ: പച്ച.
വൺ-ലൈൻ റിവിഷൻ പോയിന്റുകൾ
- പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന അനുപ്രസ്ഥ തരംഗമാണ്.
- പ്രകാശത്തിന്റെ അടിസ്ഥാന കണം ഫോട്ടോൺ ആണ്.
- പ്രകാശ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലും കുറവ് വജ്രത്തിലുമാണ്.
- പ്രാഥമിക വർണ്ണങ്ങൾ: RGB (Red, Green, Blue).
- ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ: VIBGYOR.
- ഫ്ളൂറസെന്റുകൾ: കുറഞ്ഞ തരംഗദൈർഘ്യം ആഗിരണം ചെയ്ത് കൂടിയത് പുറത്തുവിടുന്നു.
- സുതാര്യ വസ്തുക്കൾ പ്രകാശത്തെ കടത്തിവിടുന്നു, അതാര്യ വസ്തുക്കൾ കടത്തിവിടില്ല.
Comments