മൂലകങ്ങളെ അറ്റോമിക് നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന പട്ടിക?
ans : ആവർത്തനപ്പട്ടിക
ആവർത്തനപ്പട്ടികയുടെ പിതാവ്?
ans : സിമിട്രി മെൻഡലിയേഫ്
ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?
ans : ഹെൻ(ടി മോസ്ലി
മെൻഡലിയേഫിന്റെ ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?
ans : അറ്റോമിക മാസിന്റെ ആരോഹണക്രത്തിൽ
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?
ans : അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ
അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ചത്?
ans : ലോതർ മേയർ
ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?
ans : 118
സ്വാഭാവിക മൂലകങ്ങൾ?
ans : 92
ആവർത്തന പട്ടികയിലെ ഏറ്റവും ചെറിയ പിരീഡ്?
ans : 1-ാം പിരീഡ് (2 മൂലകങ്ങൾ)
1,2,13-18 ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
ans : പ്രാതിനിധ്യ മൂലകങ്ങൾ (Representative elements)
3 മുതൽ 12 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളാണ്?
ans : സംക്രമണ മൂലകങ്ങൾ (Transition elements)
57 മുതൽ 71 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?
ans : ലാന്തനൈഡുകൾ
89 മുതൽ 103 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ?
ans : ആക്ടിനൈഡുകൾ
ഓരോ മൂലക ആറ്റത്തിന്റെയും അവസാന ഇലക്ട്രോൺ ഏത് സബ് ഷെല്ലിൽ വന്നു ചേരുന്നു എന്നതിനെ അടിസ്ഥാനമാക്കി മൂലകങ്ങളെ s,p,d,f ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.
S ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
ans : ഒന്നാം ഗ്രൂപ്പ് മൂലകങ്ങളും രണ്ടാം ഗ്രൂപ്പ് മൂലകങ്ങളും
p ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
ans : 13 മുതൽ 18 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങൾ
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
ans : ഓക്സിജൻ
ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം?
ans : ഓക്സിജൻ
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ans : ഹൈഡ്രജൻ
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ans : നൈട്രജൻ
ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിര മൂലകം?
ans : ഫ്രാൻസിയം
ഇലക്ട്രോപോസിറ്റിവിറ്റി ഏറ്റവും കൂടിയ സ്ഥിരമൂലകം?
ans : സീസിയം
ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
ans : ഫ്ളൂറിൻ
ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
ans : ലിഥിയം
റേഡിയോ ആക്ടീവ് വാതക മൂലകം?
ans : റഡോൺ
ഏറ്റവും സ്ഥിരത കൂടിയ മൂലകം?
ans : ലെഡ്
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം?
ans : ഫ്ളൂറിൻ
ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?
ans : ഫ്രാൻസിയം,സീസിയം
ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
ans : ക്ലോറിൻ
ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?
ans : കാർബൺ, ഹൈഡ്രജൻ
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം
ans : ടിൻ (10 ഐസോടോപ്പുകൾ)
ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം?
ans : ഹൈഡ്രജൻ (3 ഐസോടോപ്പുകൾ)
Comments