തലസ്ഥാനം -ലഖ്നൗ
രൂപീകൃതമായത് -1950 ജനുവരി 26
പ്രധാന ഭാഷ -ഹിന്ദി,ഉറുദു
പ്രധാന നൃത്തരൂപം-കഥക്
പ്രധാന ആഘോഷം -രാംലീല
പ്രധാന നദികൾ -യമുന,ഗംഗ
യുണൈറ്റഡ് പ്രൊവിൻസസ് (United Provinces) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
യുണൈറ്റഡ് പ്രൊവിൻസ് നിലവിൽ വന്നത്?
ans : 1937 ഏപ്രിൽ 1
യുണൈറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്ന പേര് ലഭിച്ചത് ?
ans : 1950-ൽ
ബ്രഹ്മർഷി ദേശം,മധ്യ ദേശം,ആര്യവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ans : അലഹബാദ്
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ് (9)
ഉത്തർപ്രദേശുമായി അതിർത്തി പങ്കു വയ്ക്കുന്ന സംസ്ഥാനങ്ങൾ?
ans : ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന,ഡൽഹി,രാജസ്ഥാൻ, മധ്യ
പ്രദേശ്,ഛത്തീസ്ഗഢ്, ജാർഖണ്ഡ്,ബീഹാർ
ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യം?
ans : നേപ്പാൾ
പുരാണത്തിൽ പരാമർശിക്കപ്പെടുന്ന പാരിജാത വൃക്ഷം സ്ഥിതി ചെയ്യുന്നത് ?
ans : കിൻ്റൂർ (ഉത്തർപ്രദേശ്)
പക്ഷികളുടെ പ്രഥമ ഇന്റർ നാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
ഇന്ത്യയിലാദ്യമായി DPEP വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ans : ഉത്തർപ്രദേശ് (1994)
ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സ്ഥലം ?
ans : മൊറാദാബാദ് (1975)
ഗ്ലാസ് ഉല്പന്നങ്ങൾക്ക് പേരുകേട്ട ഉത്തർപ്രദേശിലെ സ്ഥലം?
ans : ഫിറോസാബാദ്
ഉത്തർപ്രദേശിന്റെ മറ്റു പ്രധാന നൃത്തങ്ങൾ?
ans : കജ്രി, കാരൺ, നൗട്ടാങ്കി, കുമയോൺ, ഛപ്പേലി
ചൗധരി ചരൺസിംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ലഖ്നൗ
ദുധ്വ ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഉത്തർപ്രദേശ്
ഏഷ്യയിലെ ആദ്യDNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?
ans : ലഖ്നൗ
ഇന്ത്യയിൽ ജില്ലകൾ, നിയമസഭ, ലോകസഭാമണ്ഡലങ്ങൾ, രാജ്യസഭാംഗങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
സിറ്റി ഓഫ് നവാബ്സ് എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ പട്ടണം?
ans : ലഖ്നൗ
'ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം' എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
കരിമ്പ്,ഗോതമ്പ്, ബാർലി മുതലായവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഗംഗാനദി ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി,അലഹബാദ് യൂണിവേഴ്സിറ്റി,അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
ans : സയ്യിദ് അഹമ്മദ്ഖാൻ (1879)
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
ans : മദൻമോഹൻ മാളവ്യ
ആദ്യമായി ഇട്ടാവ പ്രോജക്ട്, ചിപ്സ്കോ പ്രസ്ഥാനം എന്നിവ നടപ്പിലാക്കിയ സംസ്ഥാനം (1948)?
ans : ഉത്തർപ്രദേശ് (ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സ്ഥലം ഇപ്പോൾ ഉത്തരാഖണ്ഡിലാണ്)
'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്റെ ജന്മദേശം?
ans : ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി ?
ans : ഗോവിന്ദ വല്ലഭ് പന്ത്
ഉത്തർപ്രദേശിന്റെ സാമ്പത്തിക,വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
ans : കാൺപൂർ
ഉത്തർപ്രദേശിൽ സ്ഫടികക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : കാൺപൂർ
കാൺപൂരിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയം?
ans : ഗ്രീൻപാർക്ക് സ്റ്റേഡിയം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?
ans : കാൺപൂർ
സെൻട്രൽ എയർ കമന്റിന്റെ ആസ്ഥാനം ?
ans : അലഹബാദ്
ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ?
ans : അലഹബാദ്
ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്ന് പോകുന്ന ഇന്ത്യൻ നഗരം?
ans : അലഹബാദ് (82 1/2OE)
ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
ans : മിർസാപൂർ
ലോകത്താദ്യമായി വികലാംഗർക്കായുള്ള സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
ans : കർണ്ണാടക (ബംഗലൂരു)
ഗംഗയും യമുനയുമാണ് ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നദികൾ
ത്രിവേണി സംഗമം (ഗംഗ, യമുന, സരസ്വതി) നടക്കുന്ന സ്ഥലം?
ans : അലഹബാദ്
നെഹ്റുവിന്റെ ആനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ans : അലഹബാദ്
സൻസദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം ?
ans : ജയാപൂർ (ഉത്തർപ്രദേശ്)
ബുദ്ധൻ അന്തരിച്ച സ്ഥലം?
ans : കുശിനഗരം
ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
ans : സാരാനാഥ്
ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : സാരാനാഥ്
ബുദ്ധമതത്തിന്റെ ജന്മനാട് എന്നറിയപ്പെട്ട സ്ഥലം?
ans : സാരാനാഥ്
താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ആഗ്ര
പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ വാരണാസി (കാശി),മഥുര,അയോധ്യ,കൗസാംബി(ബുദ്ധമത കേന്ദ്രം) എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ടിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേന?
ans : ഉത്തർപ്രദേശ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
ans : ഗൊരഖ്പൂർ (ഉത്തർപ്രദേശ്,1366 മീ.)
ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ്ഫോം?
ans : കൊല്ലം (1180 മീ.)
നറോറ ആണവ നിലയം സ്ഥിതിചെയ്യുന്നത്?
ans : ഉത്തർപ്രദേശ്
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം 1857 മേയ്ക്ക് 10 ന് പൊട്ടിപുറപ്പെട്ടത്?
ans : മീററ്റ് (ഉത്തർപ്രദേശ്)
ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റെ അരോ മാറ്റിക് പ്ലാന്റിന്റെ ആസ്ഥാനം?
ans : ലഖ്നൗ
ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
പിലിബട്ട് ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ചന്ദ്രപ്രഭാ വന്യജീവി സങ്കേതം?
ഉത്തർപ്രദേശ്
റിഹാന്ത് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ?
ans : ഉത്തർപ്രദേശ്
അയോധ്യ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ans : സരയു
ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം ?
ans : ഗോമതി
പിച്ചള വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
ans : വാരണാസി
ഇന്ത്യയിൽ താഴ് (പൂട്ട്) നിർമ്മാണത്തിന് പ്രസിദ്ധമായ
സ്ഥലം?
ans : അലിഗഡ്
നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
ans : അലഹബാദ്
നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം?
ans : ഗൊരഖ്പൂർ (ഉത്തർപ്രദേശ്)
വർദ്ധന സാമ്രാജ്യത്തിലെ പ്രമുഖ രാജാവായ ഹർഷ വർദ്ധനന്റെ തലസ്ഥാനം?
ans : കനൗജ്
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാത?
ans : N.H. 7 (വാരണാസി-കന്യാകുമാരി)
ആഗ്രാകോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
അക്ബർ സ്ഥാപിച്ച ഫത്തേപൂർ സിക്രി പട്ടണം,ബുലന്ദ് ദർവാസ എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ കവാടം?
ans : ബുലന്ദ് ദർവാസ
അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : സിക്കന്ദ്ര
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഉത്തർപ്രദേശിലെ സ്മാരകങ്ങൾ?
ans : ആഗ്രാകോട്ട,താജ്മഹൽ, ഫത്തേപൂർ സിക്രി
ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?
ans : ഉത്തർപ്രദേശ്
പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവുമധികം കന്നുകാലികൾ ഉള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത?
ans : മായാവതി
ഗ്രാമവാസികൾ കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവുമധികം ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഇന്ത്യയിൽ ഏറ്റവുമധികം നദികൾ ഒഴുകുന്ന സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഏറ്റവും കൂടുതൽ റീജണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
ans : അലഹബാദ് ഹൈക്കോടതി
ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവർണ്ണറും നിയമിതമായ സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി?
ans : മായാവതി
ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം ?
ans : ഉത്തർപ്രദേശ്
ഇന്ത്യയിലാദ്യമായി വനിതാ മന്ത്രി നിയമിതയായ സംസ്ഥാനം?
ans : ഉത്തർപ്രദേശ്(വിജയലക്ഷ്മി പണ്ഡിറ്റ്)

Comments