My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
ഒഡീഷ

ഒഡീഷ

dev.skas
Tuesday, May 26, 2020
0 Comments


തലസ്ഥാനങ്ങൾ -ഭുവനേശ്വർ

രൂപീകൃതമായത്-1956 നവംബർ 1

പ്രധാന ഭാഷകൾ-ഒഡീസി,സന്താളി

പ്രധാന നൃത്തരൂപങ്ങൾ-

ഒഡീസി,ഛൗ,ബഹാകവാഡ,ദന്താനതെ
പ്രധാന നദികൾ-മഹാനദി,ബ്രാഹ്മിണി,വൈതരണി,ഇന്ദ്രാവതി,സിലിരു


പ്രാചീനകാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ans : ഒഡീഷ (ഉത്കലം എന്നും അറിയപ്പെട്ടിരുന്നു)

ഒറീസയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
ans : ഹാശിവ ഗുപ്ത യയാതിയുടെ ഭരണ കാലഘട്ടം (ഗംഗ രാജവംശം)


ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റിയ വർഷം?
ans : 2011 നവംബർ 4

ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം?
ans : 2014

ക്ലാസിക്കൽ ഭാഷ പദവി ലഭിക്കുന്ന ആറാമത്തെ  ഭാഷ?
ans : ഒഡിയ

വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്ക്കരിച്ച ആദ്യ സംസ്ഥാനം?
ans : ഒഡീഷ

ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുള്ള സംസ്ഥാനം?
ans : ഒഡീഷ


ഏറ്റവുമധികം മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഒഡീഷ


ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്?
ans : കട്ടക്ക്,ഭുവനേശ്വർ


ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം?
ans : ഘോണ്ടസ്, ചെഞ്ചു


ഇന്ത്യയിൽ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?
ans : ഭുവനേശ്വർ


‘കത്തീഡ്രൽ  സിറ്റി’ എന്നറിയപ്പെടുന്നത്?
ans : ഭുവനേശ്വർ


ബിജു പടനായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഭുവനേശ്വർ


ഏതു നദിയുടെ തീരത്താണ് ‘കട്ടക്’ സ്ഥിതിചെയ്യുന്നത്?
ans : മഹാനദി


അടുത്തിടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആധാർ കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം?
ans : ഒഡീഷ


ഭിന്നലിംഗക്കാർക്ക് സാമൂഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?
ans : ഒഡീഷ


ഒഡീഷയുടെ രത്നം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
ans : ഗോപബന്ധുദാസ് 

കാർത്തവ്യബോധിനി സമിതി എന്ന സംഘടനയുടെ സ്ഥാപകൻ ?
ans : ഗോപബന്ധുദാസ്

ഒഡീഷയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?
ans : കട്ടക്

ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?
ans : റൂർക്കേല

ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം ?
ans : കട്ടക്

സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
ans : കട്ടക്ക്

കട്ടക്കിലെ പ്രധാന സ്റ്റേഡിയങ്ങൾ?
ans : ബരാബതി സ്റ്റേഡിയം, ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം

ജർമ്മനിയുടെ സഹായത്തോടെ ഒഡീഷ്യയിൽ സ്ഥാപിച്ച ഉരുക്കു നിർമ്മാണ ഫാക്ടറി
ans : റൂർക്കേല

പ്രശസ്തമായ കലിംഗയുദ്ധം നടന്ന സംസ്ഥാനം?
ans : ഒറീസ (ബി.സി. 261 ൽ)

ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്?
ans : മഹാനദി

മഹാനദിയിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട്?
ans : ഹിരാക്കുഡ് (മഹാനദിക്ക് കുറുകെ)

ഒഡിഷയിലെ പ്രധാന സ്വർണ്ണഖനി ?
ans : മയൂർഖഞ്ച്


നന്ദൻ കാനൻ, സിംലിപാൽ വന്യജീവി സംങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഒഡീഷ


ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്?
ans : നന്ദൻ കാനൻ (Tiger reserve)


ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ans : ചിൽക്ക (ഒഡീഷ)


ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?
ans : ചിൽക്ക


ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം?
ans : ചിൽക്ക


ഹണിമൂൺ ദ്വീപുകൾ, ബ്രേക്ക്ഫാസ്റ്റ് ദ്വീപുകൾ, ബേർഡ് ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്ന തടാകം?
ans : ചിൽക്ക


ഒഡീഷയിലെ മഹാകുണ്ഡ് നദിയിലുള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?
ans : ദുദുമ വെള്ളച്ചാട്ടം


ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം ?
ans : ഗോവർധന മഠം


കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം?
ans : കൊണാർക്കിലെ സൂര്യക്ഷേത്രം


കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ച രാജാവ്?
ans : നരസിംഹദേവൻ (ഗംഗാരാജവംശം)


‘ ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമാക്കുന്നു’ എന്ന് ടാഗോർ വിശേഷിപ്പിച്ചത് ഏത് ക്ഷേത്രത്തെക്കുറിച്ചാണ്?
ans : കൊണാർക്കിലെ സൂര്യക്ഷേത്രം


പുരിയിലെ ജഗന്നാഥക്ഷേത്രം നിർമ്മിച്ചത്
ആരുടെ ഭരണകാലത്താണ്?
ans : ഹാശിവഗുപ്ത യയാതിയുടെ


ടാൽക്കൻ ജലവൈദ്യുത പ്രോജക്ട്, കൊരാപുട് അലൂമിനിയം പ്രോജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഒഡീഷ


ടാൽക്കർ ഹെവി വാട്ടർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്?
ans : ഒഡീഷ


ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?
ans : വീലർ ദ്വീപ് (ചാന്ദിപൂർ)
വീലർ ദ്വീപിന്റെ പുതിയ പേര്?
ans : അബ്ദുൽ കാലം ദ്വീപ്


’ചലിക്കുന്ന ശില്പം' എന്നറിയപ്പെടുന്ന നൃത്ത രൂപം?
ans : ഒഡീസി


പ്രശസ്ത ഒഡീസി കലാകാരൻ?
ans : കേളുചരൺ മഹാപാത്ര


ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി?
ans : നന്ദിനി സത്പതി (ഒഡീഷ)


ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
ans : നന്ദിനി സത്പതി


താൽച്ചർ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്?
ans : ഒഡീഷ


ഒഡീഷയിലെ പ്രധാനപ്പെട്ട തുറമുഖം?
ans : പാരദ്വീപ്


തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത്  മുട്ടയിടാനെത്തുന്ന ആമകൾ?
ans : ഒലീവ് റിഡ്ലി


ഗാഹിർമാതാ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
ans : ഒഡീഷ


ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
ans : ഒഡീഷ


പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?
ans : ഒഡീഷ


കലിംഗയുദ്ധം നടന്ന നദീതീരം?
ans : ദയാനദീതീരം


സർക്കാർ ജീവനക്കാർക്ക് ഇ പേയ്മെന്റ് സംവിധാനം വഴി ശമ്പളം
നൽകിയ ആദ്യ സംസ്ഥാനം?
ans : ഒഡീഷ


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം?
ans : ഭുവനേശ്വർ


ഒഡീഷ സംസ്കാരത്തിന്റെ രത്നം എന്നറിയപ്പെടുന്ന ക്ഷേത്രം?
ans : മുക്തേശ്വരാ ക്ഷേത്രം (ഭുവനേശ്വർ)


ആറ് നദികളുടെ ദാനം എന്ന പേരിലുള്ള തീരസമതലം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ans : ഒഡീഷ


ഇന്ത്യൻ സ്വതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ഒഡീഷ  സ്വദേശി?
ans : അമർ സാഹിദ് ബാജി റൗത്ത്


രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : ഒഡീഷ

Comments