തലസ്ഥാനം -ബംഗലൂരു
രൂപീകൃതമായത് -നവംബർ
പ്രധാന ഭാഷ -കന്നട
പ്രധാന നൃത്തരൂപം-യക്ഷഗാനം
പ്രധാന ഉത്സവം -ദസ്‌റ
പ്രധാന നദികൾ -ശരാവതി,കാവേരി,കൃഷ്‌ണ
ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : കർണാടക
രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര്?
ans : മൈസൂർ
മൈസൂർ, കർണാടക എന്ന പേർ സ്വീകരിച്ച വർഷം?
ans : 1973
കർണാടകയുടെ നൃത്തരൂപങ്ങൾ?
ans : ഭൂട്ട, പട്ടഗുനിത, ബുഗ്ലികുനിത, ദൊല്ലുകുനിത
കന്നട ഭാഷയെക്കുറിച്ച് തെളിവ് ലഭിക്കുന്ന ഏറ്റവും പഴയ ശാസനം?
ans : ഹാൽമിഡി ശാസനം
കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം ?
ans : 2008
ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ans : കർണാടക
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി, പട്ട്, ചന്ദനം,സ്വർണം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : കർണാടക
ഇന്ത്യൻ ആസൂ(തണത്തിന്റെ പിതാവായ എം.വിശ്വോശ്വരയ്യരുടെ ജന്മസ്ഥലം?
ans : കർണാടക
1912- 1918 കാലഘട്ടത്തിൽ മൈസൂർ സംസ്ഥാനത്തിന്റെ
ദിവാനായിരുന്ന ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞൻ?
ans : വിശ്വോIശരയ്യ
വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല, കുദ്രെമുഖ് ഇരുമ്പുരുക്ക് ശാല എന്നിവ സ്ഥിതിചെയ്യുന്നത്?
ans : കർണാടക
കർണാടകയിലെ പ്രമുഖ വന്യജീവി സങ്കേതങ്ങൾ ?
ans : ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർ ഹോളെ ദേശീയോദ്യാനം, ബന്നാർഘട്ട്
നാഷണൽ പാർക്ക്
കർണാടകത്തിലെ പ്രധാന സ്വർണ ഖനികൾ?
ans : കോളാർ, ഹൂട്ടി
കർണാടകത്തിലെ പ്രമുഖ അണക്കെട്ടുകൾ?
ans : അൽമാട്ടി ഡാം, കൃഷ്ണരാജ് സാഗർ ഡാം
കൃഷ്ണസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി?
ans : കാവേരി
ഹട്ടപ്രഭ, മാലപ്രഭ, ഹേമവതി എന്നീ ജലസേചന പദ്ധതികൾ സ്ഥിതി ചെയ്യുന്നത്?
ans : കർണാടക
ശിവസമുദ്രം പ്രോജക്ട് സ്ഥാപിതമായ വർഷം?
ans : 1902
ദക്ഷിണേന്ത്യയിൽ ബി.ജെ.പി. ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം?
ans : കർണാടക
കർണാടകയുടെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി ?
ans : യെദ്യൂരപ്പ
ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി?
ans : ദേവഗൗഡ (കർണാടക)
അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി?
ans : കൃഷ്ണാ നദി
അൽമാട്ടി ഡാം തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്?
ans : കർണാടകവും ആന്ധ്രപ്രദേശും തമ്മിൽ
ബാംഗ്ലൂർ നഗരം പണിതത്?
ans : കെമ്പ ഗൗഡ
രംഗൻത്തിട്ടു (Rangantihitta) പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
ans : കർണാടക
SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ans : ബംഗലൂരു
ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് ?
ans : പുലികോശി II
1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച കർണാടക വനിത?
ans : കിറ്റൂർ ചെന്നമ്മ
ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്നത്?
ans : കർണാടക
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ?
ans : എം.വി.ഗോപാലസ്വാമി (1936)
ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതി ചെയുന്ന സ്ഥലം ?
ans : കർണാടക
ഇന്ത്യയിലെ ആദ്യത്തെ ഇലക്സ്ട്രിക് ട്രാൻസ്പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം?
ans : ബംഗലൂരു
ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാലയും, സൈബർപോലീസ് സ്റ്റേഷനും സ്ഥാപിതമായത്?
ans : ബംഗലൂരു
ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ച നഗരം ?
ans : ബംഗലൂരു
ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം ?
ans : കർണാടക
ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം?
ans : വ്യാചകുരഹള്ളി (കർണാടക)
അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന നഗരം ?
ans : ബംഗലൂരു
ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം?
ans : കർണാടക
കർണാടകയുടെ നിയമസഭാ മന്ദിരം?
ans : വിധാൻ സൗദ
വിധാൻ സൗദ സ്ഥിതി ചെയ്യുന്നത്?
ans : ബംഗലൂരു
ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?
ans : ദേവനഹള്ളി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായെല്ലാം അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
ans : കർണാടക
കർണാടക സർക്കാർ സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരം?
ans : പമ്പ പ്രശസ്തി പുരസ്കാരം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് ?
ans : മുരുഡേശ്വര ക്ഷേത്രം
കർണാടകയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവു ഉയരംകൂടിയ വെള്ളച്ചാട്ടം?
ans : ജോഗ് വെള്ളച്ചാട്ടം
ജോഗ് വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?
ans : ഗെർസപ്പോ വെള്ളച്ചാട്ടം
ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans : ശരാവതി
ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം?
ans : കർണാടക
ലോകസുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?
ans : ബംഗലൂരു (1996)
പ്രശസ്തമായ രംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ധർമസ്ഥലം
പ്രശസ്തമായ ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : കൊല്ലൂർ (കർണാടക)
ASSOCHAM റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള സംസ്ഥാനം ?
ans : കർണ്ണാടക
ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന സ്ഥലം ?
ans : ഗംഗാവതി (കർണാടക)
കർണാടകയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത് ?
ans : മൈസൂരു
ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്ആന്റ് ഹിയറിങിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണമുൽപാദിക്കുന്ന സംസ്ഥാനം?
ans : കർണാടക
'ഡയറക്ടറേറ്റ് ഓഫ് കാഷ്യു റിസർച്ച്’ സ്ഥിതി ചെയ്യുന്നത്?
ans : പുത്തൂർ
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കർണാടകത്തിലെ സ്മാരകം?
ans : പട്ടടയ്ക്കലിലെ പുരാതന നിർമിതികൾ
കർണാടകയിലെ പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം?
ans : ശ്രാവണബൽഗോള
ശ്രാവണബൽഗോളയിലെ പ്രശസ്തമായ ശിൽപം ആരുടേതാണ്?
ans : ബാഹുബലി (ഗോമതേശ്വർ)
12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന പ്രശസ്തമായ ഉത്സവം?
ans : മഹാമസ്തകാഭിഷേകം
മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ച സ്ഥലം?
ans : ശ്രാവണബൽഗോള
ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥാപിച്ച മഠം?
ans : ശ്യംഗേരി മഠം (കർണാടക) -
ശ്യംഗേരിമഠം സ്ഥിതിചെയ്യുന്ന നദീതീരം?
ans : തുംഗഭദ്ര നദീതീരം
വോഡയാർ രാജവംശത്തിന്റെ ആസ്ഥാനം ?
ans : മൈസൂരു
പ്രശസ്തമായ വൃന്ദാവൻ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്?
ans : മൈസൂരു
ഋഷ്യശൃംഗമുനിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കർണാടകയിലെ പ്രദേശം?
ans : ശൃംഗേരി
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ans : ഹംപി
വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കർണാടകയിലെ പ്രദേശം ?
ans : ഹംപി
ലോട്ടസ് മഹൽ എന്ന ശില്പസൗധം സ്ഥിതി ചെയ്യുന്നത്?
ans : ഹംപി
ഹംപി സ്ഥിതി ചെയ്യുന്ന ജില്ല?
ans : ബെല്ലാരി
ഹംപി സ്ഥിതി ചെയ്യുന്ന നദീതീരം?
ans : തുംഗഭദ്ര
ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം?
ans : ഗോൽഗുംബസ്
ഗോൽഗുംബസ് നിർമ്മിച്ചത്?
ans : മുഹമ്മദ് ആദിൽഷാ
പ്രശസ്തമായ 'വിസ്പറിങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?
ans : ഗോൽഗുംബസ് (ബിജാപ്പൂർ)
പ്രശസ്തമായ ‘ഗ്ലാസ്ഹൗസ്’ സ്ഥിതി ചെയ്യുന്നത്?
ans : ലാൽബാഗ്
ബംഗലൂരുവിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയം?
ans : ചിന്നസ്വാമി സ്റ്റേഡിയം
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല?
ans : ഹുബ്ലി (കർണാടക)
ഹുബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?
ans : കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം (KKGSS)
ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : ശ്രീരംഗപട്ടണം
ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത്?
ans : ശ്രീരംഗപട്ടണം
‘ മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ?
ans : ടിപ്പു സുൽത്താൻ
മൈസൂർ എക്സ്പ്രസ് എന്നറിയപ്പെട്ട കിക്കറ്റ് താരം?
ans : ജവഹൽ, ശീനാഥ്
ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്റെ വൃക്ഷം നട്ടു പിടിപ്പിച്ച സ്ഥലം?
ans : ശ്രീരംഗപട്ടണം
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി മഹാ ത്മാഗാന്ധിയെ തിരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം നടന്നത്?
ans : ബെൽഗാം(1924)
കർണാടകയിലെ ഏറ്റവും ചെറിയ ജില്ല ?
ans : കുടക്
കുടകിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?
ans : കാവേരി
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
ans : കാവേരി
ഇന്ത്യൻ റെയിൽവേയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
ans : യെലഹങ്ക
ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
ans : ന്യൂമാംഗ്ലൂർ (കർണാടക)
മംഗലാപുരം വിമാനാപകടം നടന്നത് ?
ans : 2010 മെയ് 22
കർണാടകയിലെ പ്രമുഖ തുറമുഖം?
ans : ന്യൂമാംഗ്ലൂർ (മംഗലാപുരം)
മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം?
ans : നേത്രാവതി
കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : കർണാടക
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡിന്റെ ആസ്ഥാനം?
ans : ബദ്രാവതി
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
ans : ഭദ്ര നദി
ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം?
ans : ബിദാർ (കർണാടക)
ഇന്ത്യയിലെ ഏറ്റവും വലിയ നേവൽബേസ് ?
ans : INS Kadamba (കർവാർ,കർണാടക)
കർണാടക സംഗീതത്തിന്റെ പിതാവ്?
ans : പുരന്ദരദാസൻ
ആസ്ഥാനം ബംഗലൂരു
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ആസ്ഥാനം?
ans : ബംഗലൂരു
നാഷണൽ എയ്റോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം?
ans : ബംഗലൂരു
ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?
ans : അന്തരീക്ഷ്ഭവൻ (ബംഗലൂരു)
വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്സനോളജി മ്യൂസിയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഫോസിസ് എന്നി വയുടെ ആസ്ഥാനം?
ans : ബംഗലൂരു
നാഷണൽ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എന്നിവ സ്ഥിതി ചെയ്യുന്നത് ?
ans : ബംഗലൂരു
3നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?
ans : ബംഗലൂരു
ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (DARE)ന്റെ ആസ്ഥാനം?
ans : ബംഗലൂരു
കർണാടകയിലെ അപരന്മാർ
"ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തോട്ടിൽ" എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ?
ans : ഐഹോൾ
ചന്ദനനഗരം' എന്നറിയപ്പെടുന്നത് ?
ans : മൈസൂർ
കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത് ?
ans : ബെള്ളാള (കർണാടക)
ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?
ans : അഗുംബെ
Ruined City of India' എന്നറിയപ്പെടുന്നത്?
ans : ഹംപി
‘
ഇന്ത്യയിലെ സംസ്കൃത ഗ്രാമം’ എന്നറിയപ്പെടുന്ന കർണാടകയിലെ ഗ്രാമം?
ans : മാട്ടൂർ ഗ്രാമം
ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
ans : ബംഗലൂരു
ഇന്ത്യയുടെ പൂന്തോട്ട നഗരം, ബഹിരാകാശ നഗരം,സിലിക്കൺവാലി, പെൻഷനേഴ്‌സ് പാരഡൈസ്,ഇലക്ട്രോണിക്സ് നഗരം,അവസരങ്ങളുടെ നഗരം, റേഡിയോ സിറ്റി എന്നീ വിശേഷണങ്ങളുള്ള നഗരം?
ans : ബംഗലൂരു
Comments