My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
ഗുജറാത്ത്

ഗുജറാത്ത്

dev.skas
Friday, May 29, 2020
0 Comments

തലസ്ഥാനം -ഗാന്ധിനഗർ

രൂപീകൃതമായത് -1960 മെയ് 1

 പ്രധാനഭാഷ- ഗുജറാത്തി

പ്രധാന നൃത്തരൂപങ്ങൾ-ഗർബ,രാസലീല,താപ്ലി,ദണ്ഡിയറാസ്

 പ്രധാന നദികൾ-സബർമതി, നർമ്മദ,തപ്തി

ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ans : ഗുജറാത്ത്

ഗുജറാത്തിൽ പ്രചാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന നൃത്തരൂപമാണ്?
ans : ഗർബ

ഏറ്റവും കൂടുതൽ പാഴ്ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ഗുജറാത്ത്

ആദ്യമായി നാലുവരി എക്സ്പ്രസ് ഹൈവേ (National Express Way-1)നിലവിൽ വന്ന സംസ്ഥാനം?
ans : ഗുജറാത്ത് (അഹമ്മദാബാദ് - ബറോഡ)

ഏറ്റവും കൂടുതൽ ഉപ്പ്,പരുത്തി, സസ്യഎണ്ണ, നിലക്കടല എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഗുജറാത്ത്

ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഗുജറാത്ത്

ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ഗുജറാത്ത് 

ഗുജറാത്തിലെ പ്രമുഖ തുറമുഖം?
ans : കാണ്ട്ല

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം?
ans : അലാങ് (ഗുജറാത്ത്)

കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?
ans : അലാങ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
ans : മുന്ദ്ര 

മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി ?
ans : ഡി.പി.വേൾഡ്

ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം?
ans : ഗുജറാത്ത് 

ധവള വിപ്ലവത്തിന്റെ പിതാവ് ?
ans : വർഗീസ് കുര്യൻ 

ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?
ans : വർഗീസ് കുര്യൻ

ധവള വിപ്ലവത്തിന് നേതൃത്വം കൊടുത്ത സ്ഥാപനം?
ans : നാഷണൽ ഡയറി ഡെവലപ്മെന്റ് കോർപ്പറേഷൻ (ആസ്ഥാനം-ആനന്ദ്)

AMUL (Anand Milk Union Limited) സ്ഥിതി ചെയ്യുന്നത്?
ans : ആനന്ദ് (1946-ൽ സ്ഥാപിച്ചു) 

എ.ടി.എം മാതൃകയിൽ പാൽ തരുന്ന (Any Time Milk) മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?
ആനന്ദ്

ധവള വിപ്ലവത്തിന് നൽകിയിരുന്ന കോഡ്?
ans : ഓപ്പറേഷൻ ഫ്ളഡ് 

വർഗീസ് കുര്യന്റെ രണ്ട് പ്രമുഖ കൃതികൾ?
ans : I too had a dream, An unfinished dream 

പ്രാചീന ബോട്ടുകളുടെയും കപ്പലുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ 
ഗുജറാത്തിലെ സ്ഥലം?
ans : ലോത്തൽ

പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ? 
ans : ഗുജറാത്ത്

ഇന്ത്യയുടെ ജുറാസിക്സ് പാർക്ക് എന്നറിയപ്പെടുന്ന
ഉദ്യാനം ?
ans : ഇൻദ്രോഡ  ദിനോസർ &ഫോസിൽ പാർക്ക്(അഹമ്മദാബാദ് )

സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം?
ans : നവനിർമ്മാൺ ആന്തോളൻ

പ്രാചീന കാലത്ത് ഘുർജരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
ans : ഗുജറാത്ത് 

സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള ഏക സംസ്ഥാനം? 
ans : ഗുജറാത്ത് 

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?
ans : കണ്ട്ല

പോർബന്തറിന്റെ മറ്റൊരു പേര്?
ans : സുധാമപുരി 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഗുജറാത്ത് 

റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
ans : ബറോഡ

ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?
ans : പിപാവാവ്

ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?
ans : കത്ത്യവാഢ് (ഗുജറാത്ത്)

ഇന്ത്യയിലെ ആദ്യ SEZ(Special Economic Zone) സ്വാതന്ത്ര വ്യാപാര മേഖല നിലവിൽ വന്നത്?   
ans : കണ്ട്ല

ഇന്ത്യയിലെ ആദ്യ ഉദ്യാനം നിലവിൽ വന്ന സ്ഥലം ?
ans : റാൻ ഓഫ് കച്ച് 

ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്?
ans : തിത്തൽ ബീച്ച് (ഗുജറാത്ത്)

പ്രാചീന സംസ്കാരമായ സിന്ധു നാഗരികതയുടെ പ്രധാന തുറമുഖമായിരുന്ന പ്രദേശം?
ans : ലോത്തൽ 

ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?
ans : ലോത്തൽ

ഏറ്റവും കൂടുതൽ സിന്ധു നദീതടനാഗരിക അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം?
ans : ഗുജറാത്ത്

റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട പ്രദേശം?
ans : ധോളവീര 

ധോളവീര കണ്ടെത്തിയ ചരിത്രകാരൻ?
ans : ആർ.എസ്. ബിഷ്ട് 

രാഷ്ട്രപിതാവിന്റെ പേരിൽ തലസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ഗുജറാത്ത് (ഗാന്ധിനഗർ) 

ഗാന്ധിജിയുടെ ജന്മസ്ഥലം ?
ans : പോർബന്തർ (1869) 

ഗാന്ധിജിയെ കൂടാതെ ഗുജറാത്തിൽ ജനിച്ച പ്രമുഖ ദേശീയ നേതാവ്?
ans : സർദാർ വല്ലഭായി പട്ടേൽ 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി ?
ans : സർദാർ വല്ലഭായി പട്ടേൽ 

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശിൽപി?
ans : സർദാർ വല്ലഭായി പട്ടേൽ 

പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്?
ans : ഗുജറാത്തിലെ കരംസാദ് 

മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം?
ans : അഭയ്ഘട്ട് (അഹമ്മദാബാദ്)

ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയ ഗുജറാത്തിലെ കടൽതീരം?
ans : ദണ്ഡി കടൽത്തീരം

ഗുജറാത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?
ans : ജീവരാജ് നാരായൺ മേത്ത

മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും 
വലിയ മ്യൂസിയം ?
ans : ദണ്ടി കുതിർ മ്യൂസിയം (ഗാന്ധി നഗർ)

ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?
ans : ബൽവന്ത്റായ് മേത്ത

ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി?
ans : ബൽവന്ത്റായ് മേത്ത (1965)

പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
ans : ബൽവന്ത്റായ് മേത്ത

സുപ്രീം കോടതിയുടെ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാകേണ്ടി വന്ന ആദ്യ മുഖ്യമന്ത്രി?
ans : നരേന്ദ്രമോദി

1970-വരെ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന പട്ടണം?
ans : അഹമ്മദാബാദ്

കർണാവതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?
ans : അഹമ്മദാബാദ്

സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
ans : അഹമ്മദാബാദ് 

അഹമ്മദാബാദ് പട്ടണം പണി കഴിപ്പിച്ചത്?
ans : അഹമ്മദ് ഷാ II 

ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?
ans : അഹമ്മദാബാദ്

ജൈനമതവിഭാഗത്തെ ന്യൂനപക്ഷവിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?
ans : ഗുജറാത്ത്

തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?
ans : ഗുജറാത്ത്

തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
ans : കേരളം

ഇന്ത്യയിലെ ആദ്യ ജൈവ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?
ans : ഗുജറാത്ത്

ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? 
ans : ഗുജറാത്ത്

ഇന്ത്യയിലെ ആദ്യ ടെക്സ്റ്റയിൽ സർവ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്ന നഗരം?
ans : സൂററ്റ് (ഗുജറാത്ത്)

ഇന്ത്യയുടെ മാഞ്ചസ്റ്റർ, കിഴക്കിന്റെ മാഞ്ചസ്റ്റർ,ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : അഹമ്മദാബാദ്

ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?
ans : സബർമതി

ഗാന്ധി നഗർ സ്ഥിതി ചെയ്യുന്നതും സബർമതിയുടെ തീരത്താണ്.

ഗാന്ധിജി  സ്ഥാപിച്ച സബർമതി ആശ്രമം അഹമ്മദാബാദിലാണ്

ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?
ans : താപ്തി

ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?
ans : സൂററ്റ്

രത്ന വ്യാപാരത്തിനു പ്രശസ്തമായ നഗരം?
സൂററ്റ് 

ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ചതെവിടെ ?
ans : സൂററ്റ് 

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?
ans : സൂററ്റ് 

സൂറത്തിന്റെ പഴയ പേര്?
ans : സൂര്യാപൂർ (Suryapur) 

ഗുജറാത്തിലെ പ്രമുഖ ജലവൈദ്യുത പദ്ധതികൾ?
ans : ഉകായ്, കാക്രപ്പാറ, സർദാർ സരോവർ 

ഉകായ്, കാക്രപ്പാറ പദ്ധതികൾ സ്ഥിതി ചെയ്യുന്നത്?
ans : താപ്തി നദിയിൽ

സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത്?
ans : നർമ്മദ നദിയിൽ

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ആണവ നിലയം?
ans : കക്രപാറ ആണവ നിലയം 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ans : ഗുജറാത്ത്

നഗരത്തിൽ മുഴുവൻ ഭാഗങ്ങളിലും CCTV സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ നഗരം ?
ans : സൂററ്റ്

നർമ്മദാ ബച്ചാവോ ആന്തോളൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ലോകശ്രദ്ധ നേടിയ പരിസ്ഥിതി പ്രവർത്തക?
ans : മേധാപട്കർ

മേധാപട്കർ സ്ഥാപിച്ച രാഷ്‌ട്രീയ പാർട്ടി?
ans : പീപ്പിൾസ് പൊളിറ്റിക്കൽ ഫണ്ട്

യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്?
ans : ചംപാനെർ-പാവ്ഗഢ്  ആർക്കിയോളജിക്കൽ പാർക്ക്

സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക്?
ans : ഗിർ നാഷണൽ പാർക്ക് 

ഗുജറാത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല?
ans : കൊയാലി 

ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?
ans : സഹീർഖാൻ

ഗുജറാത്തിൽ നാനോ കാർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
ans : സാനന്ദ്

2007-ൽ ഭീകരാക്രമണത്തിനു വിധേയമായ ക്ഷേത്രം?
ans : അക്ഷർധാം ക്ഷേത്രം 

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് ശ്രീ ശങ്കരാചാര്യൻ സ്ഥാപിച്ച മഠം?
ans : ദ്വാരകാ മഠം 

ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ?
ans : സോമനാഥ ക്ഷേത്രം, അക്ഷർധാം ക്ഷേത്രം, മൊധേര സൂര്യക്ഷേത്രം 

ശ്രീകൃഷ്ണന്റെ തലസ്ഥാനനഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം?
ans : ദ്വാരക

ഗുജറാത്തിലെ ഭൂജിൽ ഭൂകമ്പം നടന്ന വർഷം?
ans : 2001 ജൂൺ 26 

2002-ൽ ഗുജറാത്തിലെ വർഗീയ കലാപത്തിന് കാരണമായ സംഭവം?
ans : ഗോദ്രാ കുട്ടക്കൊല

ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?
ans : നാനാവതി കമ്മീഷൻ, കെ.ജി. ഷാ കമ്മീഷൻ 

ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി?
ans : ദ ഫൈനൽ സൊല്യൂഷൻ 

ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?
ans : ഗ്യാൻ ഭാരതി

സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്?
ans : ഗുജറാത്ത്

ഏഷ്യയിലെ ആദ്യ 'Wind Farm’ സ്ഥാപിച്ചത് ?
ans : ഗുജറാത്ത്

‘വന മഹോത്സവം',’ഭാരതീയ വിദ്യാഭവൻ’ എന്നിവ രൂപീകരിച്ച ഗുജറാത്തുകാരൻ?
ans : കെ.എം. മുൻഷി


ആസ്ഥാനങ്ങൾ

നിലക്കടല ഗവേഷണ കേന്ദ്രം(Directorate of Groundnut Research ) സ്ഥിതി ചെയ്യുന്നത് ?
ans : ജുനഗഢ്

Institute of Rural Management സ്ഥിതി ചെയ്യുന്നത് ?
ans : ആനന്ദ്

റിലയൻസ് എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് ?
ans : ജാംനഗർ

സെൻടൽ സാൾട്ട് ആന്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 
ആസ്ഥാനം?
ans : ഭാവ് നഗർ

I.S.R.O. യുടെ സ്പോസ് ആപ്ലിക്കേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്?
ans : അഹമ്മദാബാദ്



Comments