My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
ഗോവ

ഗോവ

dev.skas
Tuesday, June 02, 2020
0 Comments


തലസ്ഥാനം - പനാജി

രൂപീകൃതമായത് - 1987 മേയ് 30 

പ്രധാന ഭാഷകൾ - കൊങ്കണി,മറാത്തി

പ്രധാന ആഘോഷം - രാംലീല 

പ്രധാന നദികൾ - മണ്ഡോവി,സുവാരി

1961 ഡിസംബറിൽ ഇന്ത്യാ ഗവൺമെന്റ് ഗോവയെ  കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. 

1987 മെയ് 30 നാണ് ഇന്ത്യയിലെ 25-മത് സംസ്ഥാനമായി ഗോവയെ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ans : ഗോവ 

ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം ?
ans : (രണ്ട് ജില്ലകൾ) 

പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം?
ans : 1510 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശാധിപത്യത്തിൻ കീഴിലായിരുന്ന പ്രദേശമാണ്?
ans : ഗോവ

1510 മുതൽ 1961 വരെ 450 വർഷങ്ങൾ ഗോവ പോർച്ചുഗീസ് ഭരണത്തിൽ കീഴിലായിരുന്നു. 

ഗോവയുടെ നിയമതലസ്ഥാനം?
ans : പോർ വോറിം 

ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം?
ans : ഗോവ

ഏറ്റവും കുറച്ച് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ

ഏകീകൃത  സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ

ഒന്നിൽ കൂടുതൽ ലിപികളിൽ എഴുതാവുന്ന ഭാഷയുള്ള  സംസ്ഥാനം?
ans : ഗോവ (കൊങ്കണി) 

പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ


ഗോവയുടെ 50-ാം സ്വാതന്ത്ര്യവർഷമായി ആചരിച്ചത്?
ans : 2011

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം?
ans : ഗോവ

ഗോവ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
ans : ബോംബെ ഹൈക്കോടതി 

വാസ്കോഡഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഗോവ

ഗോവയിലെ ഏറ്റവും വലിയ പട്ടണം?
ans : വാസ്കോഡഗാമ 

വാസ്കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം?
ans : സുവാരി നദി

ഗോവയിലെ പ്രസിദ്ധമായ വന്യജീവി സങ്കേതം? 
ans : ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം 

കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് 1600-ൽ ഗോവയിൽ വച്ചാണ്. 

ഇന്ത്യയുടെ ആർട്ടിക്, അന്റാർട്ടിക് ഗവേഷണങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം?
നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസർച്ച് (NCAOR) 

NCAORന്റെ ആസ്ഥാനം?
വാസ്കോഡ ഗാമ (ഗോവ) 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം?
ans : പനാജി

ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം?
ans : ഡാബോളിം

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
ans : പനാജി

പനാജി പട്ടണം പണിത വിദേശിയർ?
ans : പോർച്ചുഗീസുകാർ

പനാജി പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി ?
ans : മണ്ഡോവി

ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
ans : മണ്ഡോവി

ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി ?
ans : ഇൻക്വിസിഷൻ

ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ans : ഗോവ

ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മണേഡാവി നദിയിലാണ്.
ഗോവയുടെ പ്രധാന വ്യവസായം?
ans : ടൂറിസ്റ്റ് വ്യവസായം

ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?
ans : ഗോവയിൽ

വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ് ?
ans : പനാജി 

കദംബ രാജവംശത്തിന്റെ പേരിൽ സംസ്ഥാന ഗതാഗത വകുപ്പിനെ നാമകരണം ചെയ്തിരിക്കുന്ന സംസ്ഥാനം?
ans : ഗോവ

പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?
ans : ഗോവ

ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ?
ans : മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ 

ഗോവയുടെ തലസ്ഥാനം വെൽഹയിൽ (Velha) നിന്നും പനാജിയിലേക്ക് 
മാറ്റിയ വർഷം?
ans : 1843

സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ

ഇന്ത്യയിൽ ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
ans : മർമഗോവ

സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഗോവ

ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : ഗോവ (1998 ലാണ് പ്രവർത്തനം തുടങ്ങിയത്)

കശുമാവിന്റെ ഫലത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ഗോവ

സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം?
ans : ഗോവ

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?
ans : ഗോവ

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ സ്ഥാപിച്ച സ്ഥലം?
ans : പനാജി (ഗോവ)

എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?
ans : ഗോവ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കരണത്തിന് വിധേയമായ സ്ഥലം?
ans : ഗോവ (450 വർഷം) 

ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത്?
ans : അൽബുക്കർക്ക്

പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച സൈനിക നടപടി ?
ans : ഓപ്പറേഷൻ വിജയ് (1961)

പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ  നടന്ന കലാപം?
ans : പിന്റോ  കലാപം

പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത്?
ans : രാം മനോഹർ ലോഹ്യ

അവസാനമായി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം?
ans : ഗോവ

ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി?
ans : വി. കെ. കൃഷ്ണമേനോൻ

ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിച്ചത്?
ans : വി. കെ. കൃഷ്ണമേനോൻ

ഗോവ വിമോചന സമയത്തെ ഇന്ത്യൻ കരസേനയുടെ മേധാവി?
ans : മേജർ ജനറൽ കെ.പി.കണ്ടത്ത്

ഗോവ വിമോചന ദിനം?
ans : ഡിസംബർ 19

കിഴക്കിന്റെ മുത്ത്,സഞ്ചാരികളുടെ പറുദീസ എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?  
ans : ഗോവ

‘കിഴക്കിന്റെ പറുദീസ’ എന്ന് വിശേഷണമുള്ള സംസ്ഥാനം ?  
ans : ഗോവ

ടോളമിയുടെ പുസ്തകത്തിൽ ‘അപരാന്ത' എന്ന് പരാമർശിക്കുന്ന പ്രദേശം?
ans : ഗോവ

പുരാതന കാലത്ത് ഗോപകപട്ടണം, ഗോമന്തകം,ഗോവപുരി എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? 
ans : ഗോവ

 

Comments