My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
അസം

അസം

dev.skas
Friday, May 22, 2020
0 Comments

തലസ്ഥാനം -ദിസ്പൂർ

രൂപീകൃതമായത് -1956 നവംബർ 1

പ്രധാനഭാഷ -ആസാമീസ്, ബോഡോ

പ്രധാന നൃത്തരൂപങ്ങൾ-ബിഹു,സാത്രിയ,അനകിയ നാട് ,ബജാവാലി

പ്രധാന നദി-ബ്രഹ്മപുത്ര

സംസ്ഥാന മൃഗം-ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

അസം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ കാരണ മായ യുദ്ധം?
ans :  ബർമീസ് യുദ്ധം (1824-1826) .

“വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം” എന്നറിയപ്പെടുന്നത് ?
ans : അസം

“ഇന്ത്യയുടെ തേയിലത്തോട്ടം (ചായത്തോട്ടം)”എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : അസം


അസമിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
ans : ജോർഹത്


അസമിന്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?
ans : സാത്രിയ

ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം


തുടർച്ചയായി രണ്ടുവർഷം 500 മില്യൺ കി.ഗ്രാം തേയില ഉൽപാദിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ്?
ans : അസം

1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം?
ans : അസം

കാമരൂപ സന്ദർശിച്ച ചൈനീസ് സഞ്ചാരി?
ans : ഹുയാൻ സാങ്

അറേബ്യൻ ചരിത്രകാരനായ അൽബറൂണിയുടെ രചനകളിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം (കാമരൂപ)

ഇന്ദിരാ ഗോസ്വാമി, ഭൂപൻഹസാരിക എന്നിവരുടെ ജന്മദേശം?
ans : അസം

ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത്?
ans : ഭൂപൻ ഹസാരിക

അസാമുമായി അതിർത്തി പങ്കുവെയ്ക്കക്കുന്ന വിദേശ രാജ്യങ്ങൾ?
ans : ഭൂട്ടാൻ, ബംഗ്ലാദേശ്

പ്രാചീനകാലത്ത് പ്രസിദ്ധമായിരുന്ന ജാപി തൊപ്പികൾ നിർമ്മിക്കപ്പെടുന്നത്?
ans : അസം


ദിഗ്ബോയ് എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?
ans : അസം


കാസിരംഗ നാഷണൽ പാർക്ക്, മനാസ് നാഷണൽ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : അസം


കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം


മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
ans : റോയൽ ബംഗാൾ കടുവ


ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക്?
ans : മനാസ് നാഷണൽ പാർക്ക്


ഹിന്ദു മതസ്തരും ഇസ്ലാം മതസ്തരും ബുദ്ധമതക്കാരും പരിപാവനമെന്നു കരുതപ്പെടുന്ന  അസമിലെ പ്രദേശമാണ്?
ans : ഹാജോ


പ്രാചീന കാലത്ത് “കാമരൂപ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ?
ans : അസം


ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവ്വകലാശാല ആരംഭിച്ചത്?
ans : അസം


ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ?
ans : അസം


കിഴക്കിന്റെ പ്രകാശ നഗരമെന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ans : ഗുവാഹത്തി


ഏഷ്യയിലെ ആദ്യത്തെ പ്രവർത്തനസജ്ജമായ യാന്ത്രികമായി തുരന്ന എണ്ണ ഖനി?
ans : മകും (അസം, 1867)


ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം?
ans :ഗുവാഹത്തി


ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം?
ans : ഗംഗാ ഡോൾഫിൻ


മുഗ സിൽക്ക് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans : അസം


“ആസാമിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
ans :  ബ്രഹ്മപുത


ഇന്ത്യയിലെ ചുവന്ന നദി?
ans : ബ്രഹ്മപുത


പ്രാചീനകാലത്ത് “ലൗഹിത്യ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി?
ans : ബ്രഹ്മപുത


ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്?
ans : ജുംഗരിഘട്ട് (അസം)


ULFA (United Liberation Front of Assam)എന്ന വിഘടന വിഭാഗം നിലനിൽക്കുന്ന സംസ്ഥാനം?
ans : അസം


പ്രാചീനകാലത്ത് "പ്രാഗ് ജ്യോതിഷ്പൂർ” എന്നറിയപ്പെട്ടിരുന്ന സ്ഥലം ?
ans : ഗുവാഹത്തി


ഗുവാഹത്തി ഏത് നദീ തീരത്ത് സ്ഥിതി ചെയ്യുന്നു?
ans : ബ്രഹ്മപുത


അസമിലെ ആദ്യ മുഖ്യമന്ത്രി ?
ans : ഗോപിനാഥ് ബർദോളി 


ഗോപിനാഥ് ബർദോളി  വിമാന ത്താവളം സ്ഥിതി ചെയ്യുന്നത്?
ans : ഗുവാഹത്തി


ഏറ്റവും കൂടുതൽ  സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
ans : ഗുവാഹത്തി (അസം,അരുണാചൽ പ്രദേശ്,മിസോറാം,നാഗാലാൻഡ്)

അസമിൽ നിന്നും വിഭജിച്ച് രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനങ്ങളാണ് ?
ans : നാഗാലാൻഡ്,മേഘാലയ ,മിസോറാം


മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിൽ നിന്നാണ്?
ans : അസം


അസം ഗവർണ്ണറുടെ ചുമതല വഹിച്ചിട്ടുള്ള മലയാളി?
ans : കെ. ശങ്കരനാരായണൻ


ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന്  ആവശ്യം ഉയരുന്ന സംസ്ഥാനം ?
ans : അസം


ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്?
ans : മജുലി  (ബഹ്മപുത്ര നദിയിൽ)


49-ാമത് കടുവാസങ്കേതമായി പ്രഖ്യാപിച്ച  ദേശീയോദ്യാനം?
ans : ഒറാങ് ദേശീയോദ്യാനം

‘മിനി കാസിരംഗ’ എന്നറിയപ്പെടുന്നത്?
ans : ഒറാങ് ദേശീയോദ്യാനം


“അഹോം രാജവംശം” ഭരണം നടത്തിയിരുന്ന സംസ്ഥാനം ?
ans : അസം


അഹോം രാജവംശ സ്ഥാപകൻ ?
ans : ചാവോലുങ് സുകഫാ


അഹോം രാജവംശം സ്ഥാപിതമായ വർഷം?
ans : 1228
സപ്തസഹോദരിമാർ 

“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ
അരുണാചൽ പ്രദേശ് , ആസാം ,മേഘാലയ ,മണിപ്പൂർ ,മിസ്സോറാം ,നാഗാലാന്റ്,ത്രിപുര


“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ” എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്?
ans : അരുണാചൽപ്രദേശ്


“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ” എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?
ans : ത്രിപുര


സപ്തസഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കു കിഴക്കൻ സംസ്ഥാനം?
ans : സിക്കിം

Comments