My PSC Life
Home
ഇന്ത്യ - സംസ്ഥാനങ്ങൾ
ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

dev.skas
Friday, May 22, 2020
0 Comments


തലസ്ഥാനം -അമരാവതി

രൂപീകൃതമായത് -നവംബർ

പ്രധാന ഭാഷ -തെലുങ്ക്

പ്രധാന നൃത്തരൂപങ്ങൾ -കുച്ചിപ്പുടി,കൊട്ടം 

പ്രധാന ഉത്സവങ്ങൾ -ദീപാവലി,ദസ്‌റ

പ്രധാന  നദികൾ -കൃഷ്ണ, ഗോദാവരി,തുംഗഭദ്ര, മുസി

1953 ഒക്ടോബർ 1 ന് ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചു.


ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത് ?
ans : കുർണൂൽ

1956 നവംബർ 1ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്രാ സംസ്ഥാനത്തോടുകൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.


തെലുങ്ക് (ആന്ധ്രാ) സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?
ans : പോറ്റി ശ്രീരാമലു


'അമരജീവി'  എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?
ans : പോറ്റി ശ്രീരാമലു


ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
ans : പി.വി. നരസിംഹറാവു (ആന്ധ്രാപ്രദേശ്)

ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
ans : രാജമുന്ദ്രി


ആദ്യ കാലത്ത് ആന്ധ്രാക്കാർ അറിയപ്പെട്ടിരുന്നത്?
ans : ശതവാഹനന്മാർ

ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം ?
ans : ശ്രീകാകുളം

തെലുങ്കിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
ans : 2008

'ഇന്ത്യയുടെ നെല്ലറ', 'ഇന്ത്യയുടെ മുട്ടപ്പാത്രം, ‘അന്ന പൂർണ' എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ്


ഇന്ത്യയിൽ ഏറ്റവുമധികം മുട്ട, പുകയില എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ മറ്റുപ്രധാന നൃത്തരൂപങ്ങൾ ?
ans : ഗുരുവയല്ലു,ദപ്പു, തപ്പേട്ട ഗുല്ലു.


ഇന്ത്യയിൽ ഏറ്റവുമധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപദേശ്


ഇന്ത്യയിൽ ആദ്യമായി ഐ - പാഡ് ഉപയോഗിച്ച മന്ത്രിസഭ കൂടിയ ആദ്യ മുഖ്യമന്ത്രി?
ans : ചന്ദ്രബാബു (ആന്ധാപ്രദേശ്)


പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - രാജസ്ഥാൻ)


പഞ്ചായത്തീരാജ് നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ?
ans : ബണ്ട്ലപ്പള്ളി (2006 - അനന്തപൂർ ജില്ല)


ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : കൊല്ലേരു


'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം' എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ans : ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)


ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
ans : നെല്ലൂർ


ഏത് തടാകത്തിന്റെ തീരാത്താണ്  ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത്?
ans : പുലിക്കാട്ട് തടാകം


ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം?
ans : രോഹിണി


ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


കുള്ളമ്മാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


‘ഹോഴ്‌സിലി കുന്നുകൾ’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


ആന്ധ്രാപ്രദേശിന്റെ പുതുവത്സര ആഘോഷം?
ans : ഉഗാദി


സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം?
ans : ഇ-കോപ്സ്


രബീന്ദ്രനാഥ് ടാഗോർ,ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത സ്ഥലം?
ans : മദനപ്പള്ളി (ആന്ധ്രാപ്രദേശ്)


ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച  രണ്ടാമത്തെ സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - ഗുജറാത്ത്)


എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
ans : ഹരിയാന


പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?
ans : നെല്ലൂർ ജില്ല (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)


വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേര് നൽകിയ ആന്ധ്രാപ്രദേശിലെ ജില്ല?
ans : കടപ്പാ  ജില്ല


ആന്ധ്രാകേസരി 
ans :റ്റി.പ്രകാശം

ആന്ധ്രാഭോജൻ
ans :  കൃഷ്ണദേവരായർ


ആന്ധ്രാപ്രദേശിനെ വിഭജിച്ച് രുപീകരിച്ച പുതിയ സംസ്ഥാനം?
ans : തെലങ്കാന

ആന്ധ്രാപ്രദേശിൽ പ്രശസ്ത സിനിമാതാരം ചിരഞ്ജീവി സ്ഥാപിച്ച പാർട്ടി?
ans : പ്രജാരാജ്യം (ചിഹ്നം - സൂര്യൻ)


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി?
ans : തെലുങ്ക് ദേശം പാർട്ടി (TDP) (സ്ഥാപകൻ - രാമറാവു)


ലോക്സഭയിൽ മുഖ്യ പ്രതിപക്ഷസ്ഥാനത്ത് വന്ന ഏക പ്രാദേശിക പാർട്ടി?
ans : തെലുങ്കുദേശം പാർട്ടി


ആന്ധ്രാപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന?
ans : ഗ്രേഹൗണ്ടസ്


'കോഹിനൂർ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


കോഹിനൂർ രത്നം ലഭിച്ച ആന്ധാപ്രദേശിലെ രത്നഖനി?
ans : ഗോൽക്കൊണ്ട


കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?
ans : വിജയവാഡ


നാഗാർജ്ജുന സാഗർ ഡാം സ്ഥിതി ചെയ്യുന്നത്?
ans : കൃഷ്ണ നദിയിൽ


ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ?
ans : ബക്കിംഗ്ഹാം കനാൽ


ആന്ധ്രാപ്രദേശിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ?
ans : നാഗാർജ്ജുന സാഗർ,ഹുസൈൻ സാഗർ, നിസാം സാഗർ, ശ്രീശൈലം


രാമഗിരി സ്വർണഖനി, സിംഗരേണി കൽക്കരി ഖനി എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : ആന്ധ്രാപ്രദേശ്


ബേലം,ബോറോ ഗുഹകൾ കാണപ്പെടുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ പക്ഷിസങ്കേതം?
ans : മേലപ്പാട്ട് പക്ഷിസങ്കേതം


ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണകേന്ദ്രം?
ans : നാഗാർജ്ജുന സാഗർ ടൈഗർ റിസർവ്


ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?
ans : ഹൈദരാബാദ്


ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരി അറിയപ്പെടുന്നത്?
ans : നൈസാം


ഹൈദരബാദിലെ അവസാന നൈസാം ?
ans : ഉസ്മാൻ അലി


മിർ ഉസ്മാൻ അലിഖാൻ സ്ഥാപിച്ച സർവ്വകലാശാല ?
ans : ഒസ്മാനിയ യൂണിവേഴ്‌സിറ്റി 


ഇന്ത്യയിലേറ്റവും കൂടുതൽ സിനിമാ തിയറ്ററുകളുള്ള സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


ആന്ധ്രാപ്രദേശിന്റെ സിനിമാ വ്യവസായം അറിയപ്പെടുന്ന പേര് ?
ans : ടോളിവുഡ്


ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ തുറമുഖം?
ans : കൃഷ്ണ പട്ടണം തുറമുഖം


ഹൈദരാബാദ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : എം.കെ. വെള്ളോടി


ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി?
ans : റ്റി.പ്രകാശം


ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : നീലം സഞ്ജീവ റെഡ്ഡി


ആന്ധ്രായിലെ ഏറ്റവും നീളം കൂടിയ നദി ?
ans : ഗോദാവരി


വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ans : ഗോദാവരി
'ഇന്ത്യയുടെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന പ്രദേശം?
ans : കൃഷ്ണാ-ഗോദാവരി നദീതടം


കൃഷ്ണ നദിയിൽ നിന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജലമെത്തിക്കുന്ന പദ്ധതി?
ans : തെലുങ്ക് ഗംഗാ പദ്ധതി


ആന്ധ്രാപ്രദേശിലെ  കൃഷ്ണാ-ഗോദാവരി നദീതടത്തിൽ റിലയൻസ് കണ്ടെത്തിയ  പ്രകൃതി വാതക നിക്ഷേപം?
ans : ധീരുബായ് -39


ഡി.എൻ.എ, ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


സാമൂഹിക സാമ്പ ത്തിക സർവ്വേയായ സ്മാർട്ട്പൾസ് ആരംഭിച്ച സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്


ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ ‘തിളക്കമുള്ള രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുറമുഖം?
ans : വിശാഖപട്ടണം


വിശാഖപട്ടണത്തെ പ്രശസ്തമായ കപ്പൽ നിർമ്മാണ ശാല?
ans : ഹിന്ദുസ്ഥാൻ, ഷിപ്പ്യാഡ്


ആന്ധ്രാപ്രദേശിന്റെ പ്രധാന ആദിവാസി വിഭാഗം ?
ans : ചെഞ്ച്


ഇന്ത്യയിലേറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം?
ans : തിരുപ്പതിക്ഷേത്രം



ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം?
ans : തിരുപ്പതി


തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ans : ചിറ്റൂർ ജില്ല


വിമാനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി?
ans : വൈ.എസ്.രാജശേഖര റെഡ്ഡി


വൈ.എസ്. രാജശേഖര റെഡ്ഡിയെ കണ്ടെത്താൻ നടത്തിയ സൈനിക നീക്കം?
ans : ഓപ്പറേഷൻ നല്ലമല


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായത്?
ans : ആന്ധ്രാപ്രദേശിൽ  (ശാരദാ മുഖർജി)


ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം?
ans : INS -കുർസുര(വിശാഖപട്ടണം)


ആന്ധ്രാപ്രദേശിൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന സ്ഥലം?
ans : യാനം


സായിബാബ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : പുട്ടപർത്തി


സദ് ആദർശ്ഗ്രാമ യോജന പ്രകാരം സച്ചിൻ തെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം ?
ans : പുട്ടംരാജ് കന്ദ്രിക (ആന്ധ്രാപ്രദേശ്)


കുച്ചിപ്പുടി നൃത്തം ഉടലെടുത്ത സ്ഥലം?
ans : കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ച സ്ഥലം?
ans : വെങ്കിടാചലകം വില്ലേജ് (നെല്ലൂർ ജില്ല,ആന്ധ്രാപ്രദേശ്)


ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? 
ans : ആന്ധ്രാപ്രദേശ്

Comments