My PSC Life
Home
രസതന്ത്രം - chemistry
ആറ്റം

ആറ്റം

dev.skas
Sunday, June 14, 2020
0 Comments

ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
ans : ആറ്റം

ആറ്റം കണ്ടുപിടിച്ചത്?
ans : ജോൺ ഡാൾഡൺ

‘ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത്?
ans : ഓസ്റ്റ്വാൾഡ്

ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
ans : നീൽസ് ബോർ

ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?
ans : ക്വാണ്ടം തിയറി

ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത്?
ans : ജോൺ ഡാൾട്ടൺ

ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
ans : റൂഥർഫോഡ് 

ആറ്റത്തിലെ മൂന്നു കണങ്ങൾ?
ans : പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ 

ആറ്റത്തിന്റെ കേന്ദ്രഭാഗം?
ans : ന്യൂക്ലിയസ്

ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?
ans : പ്രോട്ടോണും ന്യൂട്രോണും 

ആറ്റത്തിലെ ഭാരം കൂടിയ കണം?
ans : ന്യൂട്രോൺ

ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
ans : ഇലക്ട്രോൺ

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും

സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?
ans : ഇലക്ട്രോൺ

ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?
ans : ഓർബിറ്റുകൾ (ഷെല്ലുകൾ) 

>ഒരു ആറ്റം അതിന്റെ ന്യൂക്ലിയസിനേക്കാൾ 105 ഇരട്ടിവലുതായിരിക്കും. 
ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L M, N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് 2n2 (n = Number of shell)



ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
ans : അറ്റോമിക്സ് നമ്പർ (Z) 

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക?
ans : മാസ് നമ്പർ (A)

ഓരോ ഷെല്ലിനുള്ളിലും  കാണപ്പെടുന്ന ഊർജ്ജമേഖലകളാണ്?
ans : സബ്ഷെല്ലുകൾ

> ഇവയ്ക്ക് s,p,d,f എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.(S-sharp, P - principal, D-diffuse, F-Fundamental)

അഞ്ചാമത്തെ സബ്ഷെൽ g എന്നറിയപ്പെടുന്നു 

ഒരു ഗ്രാം ഹൈഡ്രജനിൽ 6.023 X 10^23ആറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ans : അവൊഗാരേഡ്രോ

അവൊഗാരേഡ്രോ സംഖ്യ)?
ans : 6.023x10^23/മോൾ

6.023x10^23 കണികകളടങ്ങിയ പദാർത്ഥത്തിന്റെ അളവ് ആണ്?
ans : 1 മോൾ

അന്താരാഷ്ട്ര മോൾ ദിനം?
ans : ഒക്ടോബർ 23 

>ഒരു മോൾ ആറ്റങ്ങളുടെ മാസ് ഒരു ഗ്രാം ആറ്റത്തിന് തുല്യമാണ്.

ഒരു വസ്തുവിന്റെയോ അതിന്റെ നിശ്ചിത ഭാഗത്തിന്റെയോ പിണ്ഡവുമായി താരതമ്യം ചെയ്ത മറ്റുപദാർത്ഥങ്ങളുടെ പിണ്ഡം പ്രസ്താവിക്കുന്ന രീതി?
ans : ആപേക്ഷിക മാസ് (relative mass)

ഒരാറ്റത്തിന്റെ ഭാരംഅളക്കുന്ന യൂണിറ്റ്?
ans : അറ്റോമിക മാസ് യൂണിറ്റ്(amu)

എ.എം.യു. കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം?
ans : കാർബൺ-12 

കാർബൺ-12 ആറ്റത്തിന്റെ 1/12 ഭാഗമാണ് ആറ്റങ്ങളുടെ ആപേക്ഷിക മാസ് പ്രസ്താവിക്കാൻ യൂണിറ്റായി സ്വീകരിച്ചിരിക്കുന്നത്

അറ്റോമിക മാസ് യൂണിറ്റ് ഇപ്പോൾ അറിയപ്പെടുന്നത്?
ans : യൂണിഫൈഡ് മാസ് (u)


ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ 

ഏറ്റവും ചെറിയ ആറ്റം - ഹീലിയം 

ഏറ്റവും വലിയ ആറ്റം - ഫ്രാൻസിയം

ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ


Comments