തലസ്ഥാനം-റാഞ്ചി
പ്രധാന ഭാഷകൾ-ഹിന്ദി,സന്തോളി
രൂപീകൃതമായത്-2000 നവംബർ 15
പ്രധാന ആഘോഷം-സൊഹറൈ
പ്രധാന നദികൾ-ദാമോദർ,ഗംഗ
ഇന്ത്യയിൽ 28-ാമതായി രൂപീകൃതമായ സംസ്ഥാനം?
ans : ജാർഖണ്ഡ്
ബീഹാറിൽ നിന്ന് രൂപീകരിക്കപ്പെട്ട സംസ്ഥാനം?
ans : ജാർഖണ്ഡ്
വനാഞ്ചൽ,ആദിവാസി സംസ്ഥാനം,ധാതു സംസ്ഥാനം എന്നിങ്ങനെ റിയപ്പെടുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾ?
ans : സാന്താൾ,മുണ്ട,കർമാലി,Bhumji, Oraon,Chik Baraik
സന്താൾ വിഭാഗക്കാരുടെ ഭാഷ?
ans : സന്താളി
സന്താളി ഭാഷയുടെ ലിപി?
ans : ഓൾചിക്കി
ജാർഖണ്ഡിലെ ആദ്യത്തെ മുഖ്യമന്ത്രി ?
ans : ബാബുലാൽ മറാൻഡി
യുറേനിയം ഉല്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?
ans : ജാർഖണ്ഡ്
ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
ജാദുഗുഡ യുറേനിയം ഖനി, ജാറിയ കൽക്കരി ഖനി,കൊടർമ അഭ്ര ഖനി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
ജാർഖണ്ഡിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ?
ans : പലമാവു നാഷണൽ പാർക്ക്, ഡൽമ നാഷണൽ പാർക്ക്,ഹസാരിബാഗ് വന്യജീവി സങ്കേതം
ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?
ans : ധൻബാദ്
ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്?
ans : ധൻബാദ്
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്?
ans : ധൻബാദ്
നാഷണൽ കോൾ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?
ans : റാഞ്ചി
വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
ans : റാഞ്ചി
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സംസ്ഥാനം?
ans : ജാർഖണ്ഡ്
ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്ത
സംസ്ഥാനം?
ans : ജാർഖണ്ഡ്
ജാർഖണ്ഡിലെ ആദ്യ മെഗാ ഫുഡ് പാർക്ക് 2016 - ഫെബ്രുവരി 15-ന് ഉദ്ഘാടനം ചെയ്തത്?
ans : ഹർസിമ്രത് കൗർ ബാദൽ
ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ താപോർജ്ജ നിലയം?
ans : പ്രതദു വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (ജാർഖണ്ഡ്)
റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ബൊക്കാറോ ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഭിലായ് ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഛത്തീസ്ഗഢ്
ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഒഡീഷ
ബ്രിട്ടന്റെ സഹായത്തോടെ നിർമ്മിച്ച ദുർഗ്ഗാപൂർ ഉരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : പശ്ചിമബംഗാൾ
ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി?
ans : ജാർഖണ്ഡ് പാർട്ടി
ജാർഖണ്ഡ് പാർട്ടിയുടെ സ്ഥാപകൻ?
ans : ജയ്പാൽ സിംഗ്
‘മരാംഗ് ഗോംകെ’ എന്ന പേരിൽ അറിയപ്പെടുന്ന നേതാവ്?
ans : ജയ്പാൽ സിംഗ്
ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം?
ans : ജംഷഡ്പൂർ
ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം?
ans : ഛണ്ഡീഗഢ്
‘ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ' എന്നറിയപ്പെടുന്ന സംസ്ഥാനം?
ans : ജാർഖണ്ഡ്
ജാർഖണ്ഡിലെ മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ?
ans : മധു കോട
സെൻട്രൽ മൈനിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
ans : ധൻബാദ്
ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ -9005 സർട്ടിഫൈഡ് നഗരം?
ans : ജംഷഡ്പൂർ
താജ്മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ജംഷഡ്പൂർ
‘ടാഗോർ കുന്നുകൾ' സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ജാർഖണ്ഡ്
തെർമോക്കോൾ പ്ലേറ്റുകൾ നിരോധിച്ച സംസ്ഥാനം?
ans : ജാർഖണ്ഡ്
റാഞ്ചിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?
ans : ദാസം, ഹുണ്ട്രരു,ജോധ്
ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുടെ ജന്മദേശം?
ans : റാഞ്ചി
ദാസം, ഹുണ്ട്രരു വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
ans : സുവർണരേഖ
.'ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം?
ans : ജംഷഡ്പൂർ
ഇന്ത്യയുടെ ഉരുക്കു നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി?
ans : സുവർണരേഖ
ഇന്ത്യയിലെ ആദ്യ സ്റ്റീൽപ്ലാന്റായ ടാറ്റാ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ജംഷഡ്പൂർ
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം ?
ans : ജംഷഡ്പൂർ
ധാതുസമ്പത്തിന്റെ കലവറയായ ഛോട്ടാനാഗ്പൂർ പീഠഭൂമി ഏത് സംസ്ഥാനത്താണ് ?
ans : ജാർഖണ്ഡ്
ജാർഖണ്ഡിലെ പ്രധാന വിമാനത്താവളം?
ans : ബിർസമുണ്ട വിമാനത്താവളം
ദാമോദർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?
ans : ദേവ്
ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി?
ans : സിന്ദ്രി (ഇപ്പോൾ പ്രവർത്തിക്കുന്നില്ല)
ഛോട്ടാ നാഗ്പൂരിന്റെ രാജ്ഞി എന്നറിയപ്പെടുന്ന നഗരം?
ans : നേതാർഹട്ട് പട്ടണം
Comments